കോഴിക്കോട് : കുന്ദമംഗലം ഭാഗത്തേക്ക്
ബസിൽ യാത്രചെയ്യുകയായിരുന്ന പതിന്നാലുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. കട്ടാങ്ങൽ ചേലൂർ സുഹൈയിൽ(24)നെതിരേയാണ് കോഴിക്കോട് ഫാസ്റ്റ്‌ട്രാക്ക് പ്രത്യേക കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷവിധിച്ചത്.
2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുന്ദമംഗലം പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എൻ. രഞ്ജിത്ത് ഹാജരായി. സി.പി.ഒ. എം.സി. ബിജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Post a Comment