കർണാടകയിലെ നഴ്സിംഗ് പഠനം സമൂല മാറ്റങ്ങൾക്ക് വിധേയമാകുന്നു - വിദ്യാർത്ഥികൾക്ക് ആശങ്കകൾ പരിഹരിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നിൽ ഉണ്ടാവും എന്ന് നാഷണൽ പ്രസിഡന്റ്‌ അനിൽ പാപ്പച്ചൻ 🔰⭕




ഇക്കൊല്ലം മുതൽ നഴ്സിംഗ് പഠനം പുതിയ പരീക്ഷണങ്ങൾക്ക് വേദി ആവുകയാണ്, കർണാടകയിൽ നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് KEA(karnataka examination Authority)യുടെ CET എക്സാം ഇക്കൊല്ലം മുതൽ നിർബന്ധം ആക്കിയിരിക്കുന്നു.ഏപ്രിൽ 18,19 തിയതികളിലായി കർണാടകയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ചു പരീക്ഷ നടത്തപ്പെടും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാന്നുള്ള അവസാന തീയതി..

CET എക്സാം കർണാടകയിൽ നഴ്സിംഗ് പഠനത്തിന്റെ നിലവാരം ഉയർത്താൻ പര്യാപ്തമോ??

നിലവിൽ 50% ശതമാനം മാർക്കോടെ പ്ലസ് two സയൻസ് ഗ്രൂപ്പ്‌ പാസ്സ് ആവുന്ന ഏതൊരാൾക്കും അനായാസമായി നഴ്സിംഗ് പ്രവേശനം നേടാവുന്നതാണ്,അങ്ങനെ ഇരിക്കെ പുതിയ പരിഷ്കാരങ്ങളിൽ ഏറെ ആശങ്കയിൽ ആണ് രക്ഷിതാക്കളും വിദ്യാർത്ഥികളും കാരണം വ്യക്തമായ മുന്നൊരുക്കങ്ങളോ സിലബസിനെ കുറിച്ച് വ്യക്തമായ അറിയിപ്പുകളോ ഇല്ലാതെ ആണ് നിലവിൽ സർക്കാർ എക്സാം പ്രഖ്യാപിച്ചിരിക്കുന്നത്,കോവിഡ് എന്നാ മഹാമാരിക്ക് ശേഷം ലോകം എമ്പാടും നേഴ്സ് മാരുടെ മൂല്യം തിരിച്ചറിയുകയും ആഘോള തലത്തിൽ നിലനിൽക്കുന്ന നേഴ്സ് മാരുടെ കുറവും പൊതു സമൂഹത്തിനു ബോധ്യം വന്നിട്ടുള്ളതാണ്. ഇപ്പോഴും ആരൊഖ്യാമേഖലയിൽ നഴ്സുമാരുടെ കുറവ് ആശങ്കജനകമാണ് ,നമുക്ക് ആവശ്യമുള്ള നേഴ്സ് മാരുടെ വിടവുകൾ പരിഹരിക്കാനുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ഇത്തരത്തിൽ ഉള്ള പരിഷ്കാരങ്ങൾ നഴ്സിംഗ് മേഖലയിലേയ്ക്ക് വിദ്യാർത്ഥികൾ എത്തിച്ചേരാൻ തടസമാകും.. നിലവിലെ സേവന വേതന വ്യവസ്ഥകൾ നഴ്സുമാർക്ക് ആശ്വാസകരമല്ല.എല്ലാം മാലാഖ എന്നാ വിളിപ്പേരിൽ ഒതുക്കുന്നു എന്നിരിക്കെ പുതിയ പരിഷ്കാരങ്ങൾ ഈ മേഖലയിലെ സ്വീകാര്യതയെ പിന്നോട്ട് നയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.. യഥാർത്ഥത്തിൽ നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സിലബസ്സിലെ അടിമുടി മാറ്റത്തിൽ നിന്ന് തുടങ്ങണം എന്നാണ് ഇ കാര്യത്തിൽ വിദഗ്ദർക്ക് ചൂണ്ടി കാണിക്കാനുള്ളത് നഴ്സിംഗ് മേഖലയിലെ സമൂല മാറ്റങ്ങൾക്ക് കാരണമാകുന്ന ഏതൊരു തീരുമാനത്തേയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന നിലപാട് ആണ് എല്ല കാലവും UNA സ്വീകരിച്ചു പോരുന്നത്, പക്ഷെ CET എക്സാമിലെ ആശങ്കകൾ പരിഹരിച്ചു വിദ്യാർത്ഥികൾക്ക് പ്രവേശനം എളുപ്പത്തിൽ സാധ്യമാക്കണം എന്നാണ് UNA ഇ അവസരത്തിൽ ആവശ്യപ്പെടുന്നത് എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നാഷണൽ പ്രസിഡന്റ്‌ അനിൽ പാപ്പച്ചൻ




Post a Comment

Previous Post Next Post