175 കിലോ, പറിച്ചെടുക്കാൻ ഒരാഴ്ച്‌ച: ഭീമൻ കാച്ചിൽ വിളവെടുത്തു 🔰⭕


ഒന്നേമുക്കാൽ ക്വിന്റൽ (175 കിലോ) തൂക്കമുള്ള കാച്ചിൽ കുഴിച്ചെടുത്തു. ഏലപ്പീടിക കോളനിയിലെ മൂത്രാടൻ ജോഷിയുടെ കൃഷിയിടത്തിലാണ് ഭീമൻ കാച്ചിൽ പറിച്ചെടുത്തത്. കഴിഞ്ഞവർഷം നട്ട കാച്ചിൽ തൊട്ടടുത്ത തെങ്ങിൽ ചുറ്റിയാണു വളർന്നത്.

ഒരാഴ്ച‌ മുൻപു കാച്ചിൽ പറിച്ചെടുക്കാൻ ശ്രമം തുടങ്ങി. എന്നാൽ, മണ്ണു നീക്കിത്തുടങ്ങിയപ്പോഴാണു വലുപ്പം പിടികിട്ടിയത്. പിന്നീട് കാച്ചിൽ വിളവെടുപ്പ് നാടാകെ ആഘോഷമാക്കി.

കേടൊന്നും കൂടാതെ പറിച്ചെടുക്കാൻ അതീവ ശ്രദ്ധയോടെയായിരുന്നു വിളവെടുപ്പ്. ഒടുവിൽ ഇന്നലെവരെ കണ്ടെത്തിയ കാച്ചിലിന്റെ ഭാഗം മുറിച്ചാണു പുറത്തെടുത്തത്. കിട്ടിയ ഭാഗത്തിന് മാത്രം ഒന്നേമുക്കാൽ ക്വിന്റൽ തൂക്കം ഉണ്ടായിരുന്നു.

പറിക്കാൻ ഒത്തു കൂടിയവർക്കെല്ലാം കാച്ചിൽ വിതരണം ചെയ്തു. കണിച്ചാർ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, ഊരുമൂപ്പൻ കുഞ്ഞാമൻ, ജോബ് ഒരപ്പുങ്കൽ, പാൽമി രജീഷ്, പാൽമി ബിജു, രവീന്ദ്രൻ മൂത്രാടൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷമായി ഭീമൻ കാച്ചിൽ പറിച്ചെടുത്തത്.

Post a Comment

Previous Post Next Post