തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രൊവിൻസ് താമരശേരി അംഗമായ പ്ലാത്തോട്ടത്തിൽ സിസ്റ്റർ മേഴ്സി ജോസ് (52) അന്തരിച്ചു. സംസ്കാരം പിന്നീട്.പശുക്കടവ് ഇടവകയിലെ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജർമ്മനിയിലെ ബാഡ്‌കോയിനാഹ്, ബിൻ ജെൻ എന്നീ ഭവനങ്ങളി ലെ സുപ്പീരിയറായും ബാഡ്കോയിനാഹ് ഹോസ്പിറ്റലിലും, ബാഡ് മ്യുൻസ്റ്റർ എജ്ഡ് ഹോമിലും നഴ്സായും പിന്നീട് പാസ്റ്ററൽ വർക്കർ (സീൽസോർഗ്) ആയും, റൂഡ്ഹൈയിം ഭവനത്തിലും താമരശേരി രൂപതയിലെ കുളിരാമുട്ടി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്. സ ഹോദരങ്ങൾ: സിസ്റ്റർ നോയൽ റോസ് ആരാധനമഠം (കിളിയന്തറ), സോളി വാളുവെട്ടിക്കൽ (തിരുവമ്പാടി), സിനി മലയാറ്റൂർ (ചെമ്പനോട), സിന്ധു കുന്നത്ത് (പശുക്കടവ്), സ്മിത പുളിമൂട്ടിൽ (കോടഞ്ചേരി), ബിജു (പശുക്കടവ്), സിൽജ ഇല്ലിക്കൽ (പശുക്കടവ്), ഷിംല വെട്ടുകല്ലേൽ (കുണ്ടുതോട്)
Post a Comment