മലയോരം ന്യൂസിന്റെ നേതൃത്വത്തിൽ KEA-CET നഴ്സിംഗ് - എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം ട്രിപ്പ്‌ ആഘോഷമാക്കി 252 വിദ്യാർത്ഥികൾ - പ്രത്യേക പരീക്ഷ പരിശീലനം ഒരുക്കി റൈസോർ എൻട്രൻസ് ആക്കാഡമിയും 🔰⭕ KEA CET ENTRANCE

 

ആലക്കോട്: മലയോരം ന്യൂസിന്റെ നേതൃത്വത്തിൽ KEA-CET എൻട്രൻസ് എക്സാം എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ പരീക്ഷാ പ്രത്യേക യാത്ര വിജയകരമായി പൂർത്തീകരിച്ചു. 

യാത്രയുടെ വീഡിയോ കാണാൻ ലിങ്കിൽ തൊടുക :-



252 വിദ്യാർത്ഥികൾ മലയോരം ന്യൂസിന്റെ യാത്രാ സൗകര്യം ഉപയോഗിച്ച് കൃത്യ സമയത്ത് സെന്ററുകളിലെത്തി എക്സാം എഴുതുകയുണ്ടായി. 

കൃത്യമായ രീതിയിലുള്ള വാഹന സൗകര്യങ്ങൾ അറേഞ്ച് ചെയ്തു മലയോരം ന്യൂസ്‌ കോർഡിനേറ്റർസ് യാത്രയിൽ ഉടനീളം വിദ്യാർഥികൾക്ക് ഒപ്പം ഉണ്ടായിരുന്നു.

എക്സാം അനൗൺസ് ചെയ്യുന്ന മുതൽ ഓരോ ഘട്ടങ്ങളിലും കൃത്യമായ ഗൈഡൻസ്, എക്സാം പാറ്റേൺ, അതാത് വിഷയങ്ങളിൽ മോഡൽ ചോദ്യപേപ്പർ എന്നിങ്ങനെ തുടങ്ങി എല്ലാവിധ കാര്യങ്ങളിലും മലയോരം ന്യൂസിന്റെ ആവിശ്യപ്രകാരം രൈസോർ എൻട്രൻസ് ആക്കാദമി പ്രൊഫഷണൽസ് കർമനിരതമായിരുന്നു.


തുടർന്നും ഈ സപ്പോർട്ട് ആവർത്തിക്കണമെന്നും യാത്രയും, പരീക്ഷ ഒരുക്ക ക്ലാസും, താമസവും , കോർഡിനേഷനും ഏറെ മനോഹരം ആയിരുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുകയുണ്ടായി.

Post a Comment

Previous Post Next Post