കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

 




കോഴിക്കോട്: കോന്നാട് ബീച്ചിന് സമീപം കാറിനു തീപിടിച്ച്‌ അപകടം. ഓടുന്ന കാറീനാണ് തീ പിടിച്ചത്. അപകടത്തില്‍ ഒരാള്‍ വെന്തുമരിച്ചു.ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ 12.15നാണ് സംഭവം. കാറിന് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പോലീസ് വാഹനത്തെ പിന്തുടർന്നു വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു

എന്നാല്‍ റോഡിന്റെ സൈഡ് ചേർന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു.




തീപിടിച്ച കാർ നിർത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു

Post a Comment

Previous Post Next Post