മരുതോങ്കരയില്‍ വൈദ്യുതി ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു.

 


മരുതോങ്കരയില്‍ വൈദ്യുതി ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ പിടിച്ചത്.മരുതോങ്കര ബസ്റ്റോപ്പിന് മുന്നില്‍ മൊയിലോത്ര റോഡിനോട് ചേർന്നാണ് സംഭവം.

തെങ്ങ് വീണ് ലൈനിൽ കുടുങ്ങി നിന്ന് കുറച്ചുനേരം തെങ്കിൽ തീ ആളിക്കത്തി. പിന്നീട് ലൈൻ പൊട്ടി താഴെ വീണതോടെ വലിയ ഉയരത്തിൽ കറുത്ത പുകയും ഉയര്‍ന്നു. അപകട സമയം റോഡിൽ വാഹനങ്ങളോ ആളോ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

Post a Comment

Previous Post Next Post