60 വയസ്സിന് മേലെയുള്ളവര്‍ക്ക് വേണ്ടി വികെയര്‍ സ്‌കീം; എസ്ബിഐയില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാംSBI

മുതിർന്ന പൗരന്മാർക്ക് വേണ്ടി വികെയർ സ്‌കീം അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ.

മുതിർന്ന പൗരന്മാർക്ക് താങ്ങാകാൻ ആണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കിയത്. പ്രായമായവർക്ക് ഈ പദ്ധതി വളരെ സഹായകമാകും എന്ന് തന്നെയാണ് കരുതുന്നത്. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രമാണ് ഈ സ്‌കീം അനുവദനീയം. സെപ്റ്റംബർ 30 വരെയാണ് ഇതില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി.

എസ്ബിഐ വികെയർ സ്കീം

മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതല്‍ 10 വർഷം വരെ ഈ സ്‌കീമില്‍ നിക്ഷേപിക്കാൻ പറ്റും. 7.60 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.

വികെയർ സ്കീമില്‍, സ്ഥിര നിക്ഷേപത്തേക്കാള്‍ 0.80% അധിക പലിശ ലഭ്യമാണ്. എന്നാല്‍ മറുവശം പരിശോധിക്കുമ്ബോള്‍ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ ഇടവേളകളില്‍ നല്‍കും. ഓണ്‍ലൈൻ സേവനവും ലഭ്യമാണ്, മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയില്‍ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം ഈ പദ്ധതിയില്‍ നിക്ഷേപിക്കണം. 400 ദിവസത്തെ കാലാവധിയുള്ള സ്‌കീമില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്.

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യല്‍ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും, മത്സരാധിഷ്ഠിതമായ പലിശ നിരക്കില്‍ ഉയർന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്.


Post a Comment

Previous Post Next Post