പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കുടിയാൻമല ചെറിയ അരീക്കമല സ്വദേശിക്ക് 41 വർഷം തടവു ശിക്ഷ ⚠️🛑


കുടിയാന്മല:
പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 54 വയസ്സുകാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. കുടിയാൻമല ചെറിയ അരീക്കമല എരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.




2018 ഏപ്രിൽ എട്ടിനായിരുന്നു സംഭവം. കുടിയാൻമല പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

Post a Comment

Previous Post Next Post