നിങ്ങളുടെ വാഹനത്തിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ നിറയ്ക്കുമ്പോൾ പൂജ്യത്തിൽ നിന്ന് ഒറ്റയടിക്ക് 10-20 രൂപ വരെ കുതിച്ചു കയറുന്നതായി കണ്ടാൽ നിങ്ങൾ സംശയിക്കുക തന്നെ വേണം.


എന്തെന്നാൽ സാധാരണയായി 4-5 രൂപ സെക്കന്റിൽ എന്ന കണക്കിലാവും ഇന്ധനം നിറയുക. എന്നാൽ ഒറ്റയടിക്ക് ഇത് വലിയ രീതിയിൽ കുതിച്ചുയരുന്ന രീതിയാണ് എങ്കിൽ ശ്രദ്ധിക്കണം.പെട്രോൾ തട്ടിപ്പുകളിൽ ഒന്നായ ജമ്പ് ട്രിക്ക് എന്ന പേരിൽ അറിയപ്പെടുന്ന രീതിയാണ് ഇത്.

സാധാരണയായി കാറിലായാലും ബൈക്കിൽ ആയാലും ഇന്ധനം നിറയ്ക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെ നോക്കിയിരിക്കുക എന്ന ശീലം വച്ചുപുലർത്തുന്ന ആളാണെങ്കിൽ ഒരു പരിധി വരെ ഈ തട്ടിപ്പ് കണ്ടെത്താൻ കഴിയും.

ക്രമേണ ഇന്ധനം നിറയുക എന്നതാണ് ശരിയായ രീതി. അല്ലാതെ ഒറ്റയടിക്ക് അങ്ങനെ കുതിച്ചുയരുന്നു എന്ന് തോന്നിയാൽ കൂടുതൽ പരിശോധന നടത്തുന്നതാവും ഉചിതം.ഇതിനായി പെട്രോൾ പാമ്പുകൾ അവരുടെ മീറ്ററുകൾ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പുറത്തുനിന്ന് നോക്കുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല.

100, 200, 500 പോലെയുള്ളവ മുൻകൂട്ടി സെറ്റ് ചെയ്‌തു വയ്ക്കുന്നതും തട്ടിപ്പ് രീതിയാണ് എന്ന് പറയപ്പെടുന്നു.പഴയ മെഷീനുകളിൽ ആയിരുന്നു ഈ പ്രശ്നം കൂടുതൽ ആയി ഉണ്ടായിരുന്നത്. ഇവയിൽ തുക കറക്ടായി കാണിക്കുമെങ്കിലും ആവശ്യപ്പെടുന്ന തുകയ്ക്ക് ആനുപാതികമായി ഇന്ധനം റിലീസ് ചെയ്യണമെന്നില്ല.ആധുനിക കാലത്തെ പെട്രോൾ പമ്പുകൾ ഡിജിറ്റൽ / ഓട്ടോമാറ്റിക് മെഷീനുകളായിരിക്കും സ്ഥാപിച്ചിരിക്കുക. ഇത് ഒഴിവാക്കാൻ പരമാവധി പെട്രോൾ പമ്പുകളിൽ നിന്ന് 101, 201, അല്ലെങ്കിൽ 503 എന്നിവ പോലെയുള്ള തുകയ്ക്ക് ഇന്ധനം നിറയ്ക്കാനും ശ്രമിക്കുക.

സംശയം തോന്നിയാൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ച് പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തുകയെ മാർഗം ഉള്ളു.

എല്ലാ പമ്പുകളിലും തട്ടിപ്പ് നടക്കുമെന്നല്ല ഇതു കൊണ്ട് അർത്ഥമാക്കുന്നത്. സത്യസന്ധമായി ബിസിനസ് ചെയ്യുന്ന ധാരാളം പെട്രോൾ പമ്പുകൾ ഉണ്ട്.സ്ഥിരമായി ഒരു പ്രത്യേക പെട്രോൾ പമ്പ് തിരഞ്ഞെടുക്കാതിരിക്കുക, ബില്ലുകൾ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്.

അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും തട്ടിപ്പ് തടയാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ്. ഏതെങ്കിലും പോയിന്റിൽ എത്തുമ്പോൾ ഇന്ധനം നിറയ്ക്കുന്നത് നിർത്താൻ ആവശ്യപ്പെടാം. നിങ്ങൾ പറയുന്ന കൃത്യമായ തുക എത്തുമ്പോൾ ഇന്ധനം ഫിൽ ചെയ്യുന്നത് പെട്ടെന്ന് നിർത്താൻ ചിലപ്പോൾ സാധിക്കില്ല. അതിനാൽ പമ്പ് ഓപ്പറേറ്റേഴ്സിന്റെ അസൗകര്യം ഒഴിവാക്കാൻ അല്പം അധിക തുക കയ്യിൽ കരുതേണ്ടതുമാണ്.

Post a Comment

Previous Post Next Post