കത്തോലിക്ക സഭയുടെ ഉന്നത പദവിയിൽ ആദ്യമായൊരു വനിത
കത്തോലിക്കാ സഭയുടെ ഉന്നത സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്മെന്റിന്റെ ചുമതലക്കാരിയായിട്ടാണ് കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ചത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയ ചുമതലയിൽ ഒരു വനിതയെ നിയോഗിക്കുന്നത്. വത്തിക്കാനിലെ ആദ്യ വനിതാ പ്രിഫെക്റ്റ് സിസ്റ്റർ സിമോണയാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.
Post a Comment