ഹാൾ ടിക്കറ്റിന് ആയുള്ള രജിസ്ട്രേഷൻ ലിങ്ക് :-
തളിപ്പറമ്പ് : മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസിൽ ഉയർന്ന സ്വപ്നങ്ങൾ ഉള്ളവർ ആണ് നിങ്ങളെങ്കിൽ ഈ വരുന്ന ഞായറാഴ്ച തളിപ്പറമ്പ് നാഷണൽ കോളേജിൽ മലയോരം ന്യൂസ് നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുക്കുന്നു.
എൻട്രൻസ് എക്സാമിനെ അടുത്തറിയാനും, കൃത്യമായ ടൈം മാനേജ്മെന്റോടെ എക്സാം എഴുതാൻ പരിശീലിക്കാനും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോഡൽ എൻട്രൻസ് അജിനോറ എൻട്രൻസ് അക്കാദമിയുമായി സഹകരിച്ച് തളിപ്പറമ്പിൽ നടത്തുന്നു
മലയോരം ന്യൂസ് അജിനോറ എൻട്രൻസ് ആക്കാഡമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മോഡൽ എൻട്രൻസിന്റെ ഹാൾടിക്കറ്റ് സ്വന്തമാക്കാനായി ചുവടെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക. സെന്ററുകളിൽ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷൻ വഴിയും ഹാൾടിക്കറ്റ് സ്വന്തമാക്കി പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാണ്.
മലയോരത്തെ ഉന്നത വിദ്യാഭാസ മേഖലയിൽ സമഗ്ര മുന്നേറ്റം ഉറപ്പു വരുത്താൻ മലയോരം ന്യൂസ് നടത്തുന്ന *“പ്രൊജക്റ്റ് ഗ്രോത്ത്”* ന്റെ ഭാഗമായി മലയോരത്തെ വിദ്യാർഥികൾക്കായി *തളിപ്പറമ്പ്, പയ്യന്നൂർ* എന്നിങ്ങനെ രണ്ട് എക്സാം സെന്ററുകളിൽ വെച്ച് കഴിഞ്ഞ വർഷങ്ങളിൽ സൗജന്യ മോഡൽ എൻട്രൻസ് സംഘടിപ്പിച്ചിരുന്നു. എല്ലാ സെന്ററുകളിലും വലിയ വിദ്യാർത്ഥി പങ്കാളിത്തമാണ് ദൃശ്യമായത്.
എൻട്രൻസ് എക്സാമിന് സുപരിചിതമാക്കാനും കൃത്യമായ പരീക്ഷകളിൽ ഓരോ ചോദ്യങ്ങൾക്കും നൽകേണ്ട സമയങ്ങൾ നിശ്ചയിച്ച് പ്രധാന പരീക്ഷയിൽ കൃത്യമായ ടൈം മാനേജ്മെന്റ് പാലിക്കാനും സഹായിക്കുന്ന തരത്തിൽ കൃത്യമായ എൻട്രൻസ് ആണ് എല്ലാ വർഷവും നൽകുന്നത്.
*മലയോരം റൂറൽ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ* നൽകുന്ന *സ്കോളർഷിപ്* വഴി ആണ് എൻട്രൻസ് വിദ്യാർഥികളിലേക്ക് എത്തുന്നത്.
*🔹 ഹാൾ ടിക്കറ്റിന് ആയുള്ള രജിസ്ട്രേഷൻ ലിങ്ക് :-*
*https://forms.gle/9cMo1UccbPz9qyAJ6*
ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് 25000 രൂപ വരെയുള്ള സ്കോളർഷിപ്പും മറ്റു സമ്മാനങ്ങളും ലഭ്യമാണ്.
19/01/2025 ഞായറാഴ്ച ആണ് മോഡൽ എൻട്രൻസ് എക്സാം. ബസ്റ്റാന്റിന് സമീപമായി കോർട്ട് റോഡിൽ സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് നാഷണൽ കോളേജ് ആണ് എക്സാം സെന്റർ.
എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ സുഹൃത്തുക്കളിലേക്കും സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും ഈ വാർത്ത എത്തിക്കണമെന്ന് മലയോരം ന്യൂസ് വിനീതമായി താല്പര്യപ്പെടുന്നു.
Post a Comment