മട്ടന്നൂർ പത്തൊൻപതാം മൈലിൽ റോഡ് മുറിച്ചുകടക്കവേ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മട്ടന്നൂർ പത്തൊൻപതാം മൈലിൽ സ്വകാര്യ ബസ്സിടിച്ചാണ് പത്തൊൻപതാം മൈലിലെ പന്നിയോടൻ വീട്ടിൽ പി.ദീഷ്മ (38) മരണപെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ മട്ടന്നൂർ -ഇരിട്ടി റോഡിൽ സീൽ ഇൻ്റർനാഷണൽ സ്കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു.
ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ജ്യോതിർമയി ബസ്സാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീഷ്മയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് എത്തി ബസ് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊടോളിപ്രത്തെ സി.വി. മാധവൻ നമ്പ്യാരുടെയും പങ്കജാക്ഷിയുടെയും മകളാണ്. ഭർത്താവ്: എം.കമലാക്ഷൻ
ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ഉളിയിൽ ബ്രാഞ്ച് മാനേജറാണ്. മകൾ: അളകനന്ദ (പ്ലസ് ടു വിദ്യാർഥിനി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ).
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊടോളി പ്രത്തെ വീട്ടിലും 1.30 ന് പത്തൊമ്പതാം മൈലിലെ സ്വന്തം വീട്ടിലുമെത്തിച്ച് പൊതുദർശനത്തിന് ശേഷം സംസ്ക്കരിക്കും.
Post a Comment