പശുക്കടവ്: കനത്ത കാറ്റിലും മഴയിലും പെട്ട് വീടിന്റെ മേൽക്കൂര പറന്ന് പോയി. ഔസേപ്പ് പറമ്പിൽ ജെയ്സൺ ന്റെ വീടിന്റെ മേൽക്കൂരയാണ് പറന്ന് വീടിന്റെ മുറ്റത്ത് വീണത്.
ഇന്ന് ഉച്ചക്ക് 1:45നാണ് സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് ഇരുനില വീടിന്റെ മുകൾ നിലയിലെ ഷീറ്റ് പൂർണ്ണമായും പറന്ന് വീടിന്റെ മുൻവശത്ത് വീഴുകയായിരുന്നു. വീട്ടുകാർ ആരും വീട്ടിൽ ഇല്ലാത്തിത്തിനാൽ വൻ അപകടം ഒഴിവായി.
Post a Comment