ജീവധാര കർക്കടക ചികിത്സ ബുക്കിംഗ് തുടരുന്നു....



 ജീവധാര കർക്കടക ചികിത്സ ബുക്കിംഗ് തുടരുന്നു....


കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ആയുർവേദം വളരെയധികം പ്രാധാന്യം നൽകുന്നു. ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ജീവധാര ആയുർവേദ സിദ്ധ കളരി മർമ്മ ചികിത്സാലയത്തിൽ ഒരുക്കിയിട്ടുള്ളത്:


കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക :7306743700


കർക്കടക ചികിത്സ

 വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുന്നു. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്. ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

വിശദവിവരങ്ങൾക്ക് ബന്ധപെടുക.


ജീവധാര

ആയുർവേദ സിദ്ധ കളരി മർമ്മ പഞ്ചകർമ്മ ചികിത്സാ കേന്ദ്രം. Excise ഓഫീസിന് സമീപം , ഡോ ഡോൺ വി ഷാജു 

ph -7306743700

Post a Comment

Previous Post Next Post