ജില്ല കോടതികളില്‍ ജോലി നേടാം; 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച്‌ ഹെെക്കോടതി 🎓🎓


ജില്ലാ ജുഡിഷ്യറികളിലെ ഡിജിറ്റൈസേഷൻ പദ്ധതിയില്‍ ഡിജിറ്റൈസേഷൻ ഓഫിസർമാരെ നിയമിക്കുന്നതിനു കേരള ഹൈക്കോടതി 255 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

 ജില്ലാകോടതി, താല്‍ക്കാലിക കോടതികളില്‍നിന്ന് വിരമിച്ചവർക്ക് ദിവസവേതന നിയമനമാണ്. നവംബർ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

വെബ്സൈറ്റ്: 

ഒഴിവുകള്‍: 
തിരുവനന്തപുരം - 30 ഒഴിവ്, കൊല്ലം-25, പത്തനംതിട്ട- 10, ആലപ്പുഴ - 20, കോട്ടയം- 15, തൊടുപുഴ - 10, എറണാകുളം- 40, തൃശൂർ - 20, പാല ക്കാട്- 15, മഞ്ചേരി - 10, കോഴിക്കോട് - 25, കല്‍പറ്റ-10, തലശ്ശേരി- 15, കാസർകോട് - 10.

യോഗ്യത: 
പത്താം ക്ലാസ്, മലയാളത്തിലും ഇംഗ്ലിഷിലും വായിക്കാനും എഴുതാനും അറിയണം. ഹൈക്കോടതി/ ജില്ലാ കോടതികളില്‍ (താല്‍കാലിക കോടതികള്‍ ഉള്‍പ്പെടെ) കുറഞ്ഞത് 5 വർഷ ജുഡിഷ്യല്‍, ക്ലറിക്കല്‍ ജോലി പരിചയം, കംപ്യൂട്ടർ അറിവ്. കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളില്‍ പരിചയം അഭിലഷണീയ യോഗ്യത.

Post a Comment

Previous Post Next Post