സിബിഎസ്‌ഇ-കെവിഎസില്‍ 9126 ഒഴിവുകള്‍; അധ്യാപക, അനധ്യാപക റിക്രൂട്ട്മെന്റ്; അപേക്ഷ ഡിസംബര്‍ 4 വരെ 🎓🎓 Job Vacancy


സെൻട്രല്‍ ബോർഡ് ഓഫ് സെക്കണ്ടറി (സിബിഎസ്‌ഇ), കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) എന്നിവിടങ്ങളിലായി നിരവധി അധ്യാപക, അനധ്യാപക റിക്രൂട്ട്മെന്റുകള്‍ വന്നിട്ടുണ്ട്.

ആകെ 9126 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവർ ഡിസംബർ 4ന് മുൻപായി അപേക്ഷ നല്‍കണം.

ഒഴിവുകള്‍
പിആർടികള്‍, ടിജിടികള്‍, പിജിടികള്‍, പ്രിൻസിപ്പല്‍മാർ, വൈസ് പ്രിൻസിപ്പല്‍മാർ, ലൈബ്രേറിയൻമാർ എന്നീ തസ്തികകളിലായി 7,444 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള 1,712 തസ്തികകള്‍ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, എഎസ്‌ഒകള്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഫിനാൻസ് ഓഫീസർമാർ, എഞ്ചിനീയർമാർ, ട്രാൻസ്ലേറ്റർമാർ, സ്റ്റെനോഗ്രാഫർമാർ എന്നിവ ഉള്‍പ്പെടുന്നു.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ctet.nic.in അല്ലെങ്കില്‍ kvsangathan.nic.in വെബ്സെെറ്റുകള്‍ സന്ദർശിക്കുക. ഹോം പേജില്‍ നിന്ന് 'കെവിഎസ് അപേക്ഷാ ഫോം 2025' ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമാ വിവരങ്ങള്‍ സ്കാൻ ചെയ്ത് നല്‍കി, അപേക്ഷ പൂർത്തിയാക്കുക. അവസാന തീയതി ഡിസംബർ 4.

Post a Comment

Previous Post Next Post