MCCM തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ക്വീൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ BPL കാർഡ് അംഗങ്ങൾക്ക് തികച്ചും സൗജന്യമായും, മറ്റുള്ളവർക്ക്, 10 രൂപ നിരക്കിലും ചെക്കപ്പ് ഉദ്ഘാടനം ചെയ്തു


 കൂട്ടുമുഖം: MCCM തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ക്വീൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ, ഡോ.സി ഷാനി SKD യുടെ നേതൃത്വത്തിൽ ഫെബ്രുവരി 2, 2026 തിങ്കളാഴ്ച രാവിലെ 09 മണി മുതൽ ക്വീൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിൽ BPL കാർഡ് അംഗങ്ങൾക്ക് തികച്ചും സൗജന്യമായും, മറ്റുള്ളവർക്ക്, 10 രൂപ നിരക്കിലും ഉള്ള ചെക്കപ്പിന്റെ ഉൽഘാടനം, കാസർഗോഡ് പാലിയേറ്റീവ് സൊസൈറ്റി ജില്ല കമ്മിറ്റി അംഗവും എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ അഡ്വൈസറി ബോർഡ്‌ അംഗവുമായി ശ്രീ അഗസ്റ്റിൻ അയ്യങ്കനൽ നിർവഹിച്ചു. നാടിന്റെ നന്മയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണെന്നും ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ ട്രസ്റ്റിന് സാധിക്കട്ടെ എന്ന് ഉദ്ഘാടനവേളയിൽ സാർ ആശ്വസിച്ചു. 

ട്രസ്റ്റ്‌ സെക്രട്ടറി ഷൈനി പ്രദീപ്‌ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. കൃസ്തുദാസി മദർ സുപ്പീരിയർ സി.റെജിന, ട്രസ്റ്റ്‌ അഡ്വൈസറി അംഗം ശ്രീ ഐസക്ക് നെല്ലാനി,പ്രദീപ്‌ കണ്ടത്തിൽ, സ്മിത നെല്ലാനി, സിന്ധു കൊനാട്ട് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഡോ.സി. ഷാനി ചടങ്ങിൽ നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post