പശുക്കടവ് കടന്തറ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


പശുക്കടവ് കടന്തറ പുഴയിൽ

വിദ്യാർത്ഥി മുങ്ങിമരിച്ചു



പശുക്കടവ്: കടന്തറ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് പന്നിവയലിൽ വള്ളിയുള്ള തറേമ്മൽ ഷാഹുൽ രാജ് (17)

ആണ് മരിച്ചത്. വേളം ഹയർ സെക്കൻ്റി സ്കൂൾ +2 വിദ്യാർത്ഥിയാണ് പരീക്ഷ കഴിഞ്ഞതിന്ന് ശേഷം ആറ് കൂട്ട്കാരോട് ഒപ്പം പൃക്കൻതോട് കെ.എസ്.ഇ.ബി ഡാം സൈറ്റിന്ന് സമീപം കുളിക്കാനിറങ്ങിയ പ്പോഴാണ് അപകടത്തിൽ പെട്ടത്.

ഉടൻ തന്നെ ഫയർഫോഴ്സും,

നാട്ടുക്കാരും,

ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും

ചേർന്ന് 

കുറ്റ്യാടി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം കുറ്റ്യാടി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post