ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്




 ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് : പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 22ാംബാച്ച് ബേസിക് കൗൺസിലിംഗ് കോഴ്സിൻ്റെ ഉദ്ഘാടനം ജൂലൈ 19 ഞായറാഴ്ച 3 pm ന് വാർഡ് കൗൺസിലർ ശ്രീമതി സവിധ .എ . നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. കൗൺസിലിംഗിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും പ്രബുദ്ധരിക്കാനും ലഹരിയുടെ അടിമത്വത്തിൽ നിന്ന് വിമുക്തമാക്കാനും സഹായിക്കുന്ന ഈ സ്ഥാപനം ഈ നാടിന് തന്നെ അനുഗ്രഹമായി നിലകൊളളുന്നുവെന്ന് പറയുകയുണ്ടായി. ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി ആദരിക്കുകയും കോഴ്സ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു ഡയറക്ടർ സിസ്റ്റർ അരുണ കിടങ്ങൻ അധ്യക്ഷത വഹിച്ചു. റവ. ഫാ.മനു മാപ്രയിൽ MST കൗൺസിലിംഗിൻ്റെ പ്രാധാന്യത്തെ പറ്റി വ്യക്തമാക്കി കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ സെൻ്റ് തോമസ് പള്ളിവികാരി റവ.ഫാ ജോൺ മുണ്ടോളിക്കൽ , സി .ഫിൽസി കല്ലടയിൽ SABS , എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കോഴ്‌സ് പൂർത്തികരിച്ച മിസ്റ്റർ റോജി മാത്യു , മിസീസ് ജെയ തോമസ് എന്നിവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. അസി സുപ്പീരിയർ സിസ്റ്റർ സെലിൻ ജോസ് CHF സ്വാഗതവും സി.ജെസിൻ മാളിയേക്കൽ CHF , നന്ദിയും പ്രകാശിപ്പിച്ചു. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം സെൻ്ററിൽ റെജിസ്റ്റർ ചെയ്യുക. ആഗസ്റ്റ് 8 ശനിയാഴ്ച ക്ലാസ്സുകൾ ആരംഭിക്കും. ഡയറക്ടർ ഫാമിലി വെൽനസ് സെൻ്റർ കണ്ടോത്ത് പി.ഒ പയ്യന്നൂർ ഫോൺ 04985/205757. 9446545757

Post a Comment

Previous Post Next Post