ബ്ലഡ് ഡോണേഷൻ ക്യാമ്പ് യാത്ര ബഹു: കുറ്റ്യാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.


കുറ്റ്യാടി:കോവിഡ്‌ കാലത്തെ രക്തബാങ്കുകളിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുവാൻ കുറ്റ്യാടിയിലെ ചിന്നൂസ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാതാക്കൾ  കോഴിക്കോട് കോട്ടപ്പറമ്പ് ഗവ.W&C ഹോസ്പിറ്റലിലെത്തി രക്തദാനം നിർവ്വഹിച്ചു..

രാവിലെ കുറ്റ്യാടി പോലീസ് സർക്ക്ൾ  ഇൻസ്‌പെക്ടർ ഫർഷാദ് യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ  പാറമ്മൽ,കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗം AC മജീദ് ,ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടൻ, ചിന്നൂസ് കോർഡിനേറ്റർമാരായ നസീർ ചിന്നൂസ്, ടി.സി.അഷ്റഫ്, എൻ.പി. സലാം, സലാം ടാലന്റ്,നാസർ മാഷ് ആയഞ്ചേരി, സലീം കൊമ്മേരി തുടങ്ങിയവർ നേതൃത്വം നൽകി.

                    രക്തദാനത്തിന് എത്തിയ പിതാവ് ഷറഫുദ്ധീനോടോപ്പംപതിനെട്ട് വയസ്സ്കാരിയായ ഖമറുന്നീസ ഉൾപ്പെടെ നാല് സ്ത്രീകളും ഈ സദുദ്യമത്തിൽ പങ്കാളികളായി എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദയും ഇന്ന് അവരുടെ ആദ്യ രക്തദാനം നിർവ്വഹിച്ചവരിൽ പെടുന്നു.ലീന സോമനും റീജ കായക്കൊടിയുമാണ് മറ്റു രണ്ട് വനിതകൾ.. 15പേരാണ് ഇന്ന് രക്തദാന ദൗത്യം നിർവ്വഹിച്ചത്.

കോട്ടപ്പറമ്പ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഓഫീസർ Dr അഫ്സൽ CK രക്തദാദാക്കൾക്കും സംഘാടകർക്കും  സർട്ടിഫിക്കറ്റുകൾ

നൽകി.രക്തദാതാക്കൾക്ക് കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്തിലുള്ള കൊമ്മേരി കൾച്ചറൽ ഫോറം വക സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു..

Post a Comment

Previous Post Next Post