വട്ടോളി:പ്രസവത്തിന് ശേഷം മരണമടഞ്ഞ വട്ടോളിയിലെ കല്ലുള്ള പറമ്പത്ത് ദിബിഷയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപിക്കുന്ന ദുരഹതമാറ്റാനും, കുടുംബത്തിന് നീതി ലഭിക്കാനും തന്റെ ഭാഗത്ത് നിന്നും എല്ലാവിധ ശ്രമവും ഉണ്ടാവുമെന്ന്എം.എൽ.എ കുഞ്ഞമ്മദ്കുട്ടി കുടുംബത്തിന് ഉറപ്പ് നൽകി.
ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകീട്ട് ദിബിഷയുടെ വീട്ടിലെത്തിയ എം.എൽ.എ ബന്ധുക്കളോട് സംസാരിച്ചു. പഞ്ചായത്ത് പ്രസി.വി.കെ. റീത്ത, വികസനകാര്യസ്റ്റാന്റിങ്ങ് ചെയർപേഴ്സൺ സി.പി.സജിത, കർമ്മ സമിതി ഭാരവാഹികളായ കെ.പി.കരുണൻ,എം.ശ്രീധരൻ എന്നിവർ എം.എൽ.എ യോടപ്പം ഉണ്ടായിരുന്നു.
Report: NV Chandran Vattoli
Post a Comment