വാണിമേൽ പഞ്ചായത്തിലെ 11-ാം വാർഡിൽ അയ്യങ്കിയിലെ 22 വയസ്സ് മാത്രം പ്രായമുള്ള യുവതി ജീവൻ രക്ഷിക്കാൻ കരുണ തേടുന്നു.6 മാസം പ്രായമായ കുട്ടിയുടെ മാതാവായ ചെറിയ പറമ്പത്ത് നിത്യയാണ് (W/o നിധിൻ) ബ്ലഡ് കേൻസർ പിടിപെട്ട് തിരുവനന്തപുരംRCC യിൽ ചികിത്സയിലുള്ളത്.നിർദ്ധന കുടുംബാംഗമായ നിത്യയുടെ ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു തുക ഇപ്പോൾ തന്നെ ചെലവാക്കിയ നിർദ്ധന കുടുംബത്തിന് തുടർന്നുള്ള ചികിത്സാ ചെലവ് നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ "നിത്യ" യുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ചെയർപേഴ്സണായും, വാർഡ് മെമ്പർ പി.ശാരദ കൺവീനറായുമാണ് കമ്മിറ്റി ധനസമാഹരണം ആരംഭിച്ചിട്ടുള്ളത്. ചെറിയ പ്രായത്തിൽ തന്നെ മാരക രോഗം കീഴടക്കിയ നിത്യ എന്ന യുവതിയുടെ ജീവൻ രക്ഷിക്കാൻ നിങ്ങളാൽ കഴിയാവുന്ന സഹായങ്ങൾ ചെയ്യണമെന്ന് ചികിത്സാ സഹായകമ്മിറ്റി അഭ്യർത്ഥിക്കുന്നു..
പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ
A/C No: 4021 0101045170
IFSC Cod: KLGB 0040210
gogle pay No: 9846913092
Post a Comment