വിലങ്ങാട്:മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു പ്രദേശവാസികൾ ഭീതിയിൽ ഇന്നലെ രാത്രിയിൽ ആണ് 5ഓളം കാട്ടാനകൾ കൃഷിസ്ഥലത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത് 25ഓളം തെങ്ങുകൾ,70കമുകുകൾ,കുരുമുളക് കൊടികൾ, നിരവധി വാഴകൾ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്,2മാസം മുമ്പ് ഇതേ സ്ഥലത്ത് കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു അന്ന് പടക്കം പൊട്ടിച്ചു നാട്ടുകാർ ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു,50വർഷത്തോളമായി ആളുകൾ താമസിക്കുന്ന ഇവിടെ കാട്ടാന ആദ്യമായി ഇറങ്ങുന്നത് ഈ വർഷമാണ്. കാവ്വൂർ മൊയ്‌തുഹാജി, എള്ളുകുന്നേൽ
ജെയിമ്സ്,അബു വാണിമേൽ,അന്ത്രു ഒറ്റപ്ലാക്കൽ, രഞ്ജിത് എള്ളുകുന്നേൽ, മൊയ്തു പൂവുള്ള പറമ്പത്ത് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.ഇതിനു പുറമെ വിലങ്ങാട്ടെ മലയോര മേഖലകളായ തരിപ്പ, പാലൂർ, മാടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
കാട്ടാന കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നും, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ഫോറെസ്റ്റ് ഓഫിസ് ഉപരോധംഉൾപ്പവടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ബിപിൻ തോമസ് ജെയിമ്സ് ടോംസ്, ടിജോ എടാട്ട് തുടങ്ങിയവർ അറിയിച്ചു.
Post a Comment