ഇരിട്ടി : മികച്ച അങ്കണവാടി വർക്കർ സംസ്ഥാന അവാർഡ് ലഭിച്ച ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയായ കാളികേയം അങ്കണവാടിയിലെ വർക്കർ ആയ നിഷ C K ക്കും മികച്ച അങ്കണവാടിക്കുള്ള അവാർഡ് നേടിയ ആറളം ഗ്രാമപഞ്ചായത്തിലെ തന്നെ വെളിമാനം അങ്കണവാടിയിലെ വർക്കർ ആനീസ് MJ, ഹെൽപ്പർ വത്സമ്മ വർഗീസ് എന്നിവരെയും ഇരിട്ടി ICDS ന്റെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ ബ്ളോക്ക് പ്രസിഡന്റ്.ശ്രീ വേലായുധൻ അവർകൾ ഉപഹാരം നൽകി ആദരിച്ചു.
കൂടാതെ SSLC, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അങ്കണവാടി ജീവനക്കാരുടെ മക്കളെയും ,പോഷൻമായുടെ ഭാഗമായി 10വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ ന്യൂട്രിഷൻ ക്വിസ് മത്സര വിജയിയായ റോസ്‌ലിന്റ ബിനു വിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി.ബിജി തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.ഷിജി നടുപ്പറമ്പിൽ മെമ്പർ മാരായ ശ്രീമതി.ശോഭ, ശ്രീമതി മേരി റെജി, ജോയിന്റ് BDO ശ്രീ. ദിവാകരൻ,ഇരിട്ടി അഡിഷണൽ CDPO ബേബി സുനില പി.സി ,സൂപ്പർവൈസർ ശ്രീലത PP തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ICDS ലെ മുഴുവൻ സ്റ്റാഫും പങ്കെടുത്ത ചടങ്ങിൽ സൂപ്പർ വൈസർ ഗീത .K നന്ദി പറഞ്ഞു.
Post a Comment