തൃശൂര്‍: കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര (20) ആണു മരിച്ചത്. സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം.
ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപകടം സംഭവിച്ച് വിപിന്‍ വിശ്രമത്തിലാണ്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍വച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
സമീപത്തുണ്ടായ ഗ്യാസ് കുറ്റിയില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി പൊലീസ് പറഞ്ഞു. അച്ഛന്‍ പ്രദീപ് വിദേശത്താണ്. അമ്മ: ബിന്ദു.
Post a Comment