അടിമാലി: മൂന്നാർ ചിത്തിരപുരം വ്യൂ പോയിന്‍റിന് സമീപം മിന്നലേറ്റ് വിനോദസഞ്ചാര സംഘത്തിലെ യുവാവ് മരിച്ചു. വൈകീട്ട് 5.45നാണ് സംഭവം. തൃശ്ശൂർ കുരിയച്ചിറ സ്വദേശി കുന്നൻകുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ പടവരാട് സ്വദേശി സുമൻ സൈമണ് (34) മിന്നലേറ്റ് കാലിന് പരിക്കുണ്ട്.
ശനിയാഴ്ച പകലാണ് നാൽവർസംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്‍റിന് സമീപം പാറയിൽ കയറി ചിത്രം പകർത്തുന്നതിനിടെയാണ് മിന്നലേറ്റത്.
തൃശൂരിൽ മെഡിക്കൽ റപ്പായി ജോലി ചെയ്യുകയായിരുന്നു ലൈജു ജോസ്. ജോസ് - ലൈല ദമ്പതികളുടെ മകനാണ്. സഹോദരൻ ജിതു.
കാലിന് ഗുരുതര പരിക്കേറ്റ സുമൻ സൈമണിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ലൈജു ജോസിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Post a Comment