കാസർകോട്: ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു. ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലർച്ചെ
അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുൾ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോർട്ട്.
അപകടത്തിനു ശേഷം ഇവരുടെ ഫോണിൽനിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവർ ഐഎസ്എൽ മത്സരം കാണാൻ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് നൽകിയത്.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment