കുറ്റ്യാടി:കേരള തുറമുഖം - പുരാ വസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനു 2022 മാർച്ച് 24 വ്യാഴാഴ്ച വൈകിട്ട് 4:30 ന്നു ദേവർകോവിൽ അങ്ങാടിയിൽ സ്വീകരണം നൽകും.
ഇടത് പക്ഷ ജനാധിപത്യ മുന്നണി നേതൃത്വ ത്തിലാണ് പരിപാടി..
സ്വാഗത സംഘം യോഗത്തിൽ LDF നേതാക്കളായ കെ. രാജൻ മാസ്റ്റർ, ഒ.പി.ഹരീഷ്, പവിത്രൻ, ഒ. വി. അബ്ദുൽ ഹമീദ്, ഇ. കെ. പോക്കർ, കെ. പി. സുമതി, കെ. പി. അജിത്ത്, മൊയ്തു എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ നാട്ടിൽ വിപുലമായ രീതിയിൽ മന്ത്രിക്ക് സ്വീകരണം നൽകാൻ നാട്ടുകാർക്കോ പാർട്ടി-മുന്നണിക്കോ കഴിഞ്ഞിരുന്നില്ല.
Post a Comment