കുറ്റിയാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ കഴിഞ്ഞ 39 ദിവസമായി ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കഴിഞ്ഞ രണ്ട് ദിവസമായി സർവ്വകക്ഷി സമരസഹായ സമിതി ഏറ്റെടുത്തതിനു ശേഷം സമരം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് സി പി എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം കുന്നുമ്മൽ ഏരിയാ കമ്മിറ്റി മെമ്പർ എം കെ ശശി ഉദ്ഘാടനം ചെയ്തു. അതിനുപുറമേ കുറ്റ്യാടി പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ സമരപ്പന്തലിൽ എത്തി. വനിതാ ലീഗിന്റെ ജില്ലാ നേതാക്കളും എന്ന് സമരപ്പന്തലിലെത്തി സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് സമരസഹായ സമിതി സമരം ശക്തമാക്കി
Malayoram News
0
Post a Comment