മകൻ്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അമ്മായിയച്ഛൻ അറസ്റ്റിൽ

മലപ്പുറം:മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ്  പിടിയിലായത്. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോൾ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു.

സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു പറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

1 Comments

  1. പ്രതിക്ക് പേരില്ല ... അജ്ഞാതൻ

    ReplyDelete

Post a Comment

Previous Post Next Post