ചെമ്പനോട:മലയോര പ്രദേശങ്ങളായ ചെമ്പനോടയുടെയും പൂഴിത്തോടിന്റെയും സമീപ പ്രദേശങ്ങളുടെയും പ്രധാന കുടിവെള്ള സ്രോതസ്സും അന്തർദേശീയ കയാക്കിങ് മത്സരങ്ങൾ ഉൾപ്പെടെ നടന്നു കൊണ്ടിരിക്കുന്ന കടന്ത്ര പുഴ വരൾച്ചയുടെ പിടിയിലേക്ക് വഴുതി വീഴാൻ ഒരുങ്ങുന്നു.
വിശാലമായി ഒഴുകി കൊണ്ടിരുന്ന കടന്ത്ര പുഴയിലൂടെ ഇപ്പോൾ നാമമാത്രമായി മാത്രമേ ജലം ഒഴികൊന്നുള്ളൂ.ഈ പ്രാവിശ്യത്തെ കഠിനമായ ചൂടാണ് വരൾച്ചക്ക് പിന്നിലെ ഒരു പ്രധാന കാരണം.
ചൂടും വരൾച്ചയും മഴയും എല്ലാം പെട്ടന്ന് തന്നെ ബാധിക്കുന്ന പുഴയാണ് കടന്ത്രപുഴ.മഴക്കാലത്ത് പുഴയുടെ സമീപ പ്രദേശങ്ങളിൽ മഴ ഇല്ലെങ്കിലും ഉത്ഭവ സ്ഥാനമായ വയനാടൻ മലമടക്കുകളിൽ മഴ പെയ്താൽ പുഴ കലി തുള്ളി ഒഴുകി ഒട്ടനവധി പേരുടെ ജീവനെടുത്തിട്ടുണ്ട്.അതിനാൽ തന്നെ പുഴക്ക് ചതിയൻ പുഴ എന്നൊരു പേരുകൂടി പഴമക്കാർ ചാർത്തി കൊടുത്തിട്ടുണ്ട്.
ഒട്ടനവധി വരൾച്ചയിലൂടെ കടന്ത്ര പുഴ കടന്നു പോയിട്ടുണ്ടെങ്കിലും.
മാർച്ച് പകുതിയോടെ തന്നെ പുഴയിൽ നീരൊഴുക്ക് നാമമാത്രമായി പോകുന്നത് വളരെ അപൂർവ്വമായിട്ടാണ്.ഇടക്കൊരു വേനൽ മഴ പെയ്തില്ലെങ്കിൽ ഏപ്രിൽ ആദ്യവരത്തോടുകൂടി തന്നെ പുഴയിലെ നീരൊഴുക്ക് നിലയ്ക്കുമെന്നത് തീർച്ച.ഒരു കണക്കിന് പുഴയുടെ നീരൊഴുക്ക് കുറഞ്ഞത് അന്തർദേശിയ കയാക്കിങ് മത്സരങ്ങൾക്കു പോലും വേദിയാവുന്ന കടന്ത്ര പുഴയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സഹായകമാണ്.
Post a Comment