ചെറിയകുമ്പളം: മാര്‍ച്ച് 26ന് നടക്കുന്ന തണല്‍ ബിരിയാണി ചാലഞ്ച് നാട്ടുല്‍സവമാക്കാന്‍ ചെറിയകുമ്പളം കാവില്‍ മജീദിന്റെ വീട്ടില്‍ ചേര്‍ന്ന തണല്‍ - കരുണ നാട്ടുകൂട്ടം തീരുമാനിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത നാട്ടുകൂട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. അഭിജിത്ത് നിര്‍വ്വഹിച്ചു. തണല്‍ - കരുണ കോ ഓഡിനേറ്റര്‍ പി.കെ. നവാസ് തണല്‍ പ്രവര്‍ത്തനങ്ങളുടെ നേര്‍ ചിത്രം സദസ്സിന് മുമ്പാകെ വരച്ച് കാട്ടി. സല്‍മാന്‍ ചടങ്ങിന് നേതൃത്വം നല്‍കി.
25000 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഒരു ലക്ഷത്തില്‍ അധികം രൂപയുടെ ഓഫര്‍ യോഗത്തില്‍ വെച്ച് ലഭിച്ചു. ചാലഞ്ചിന്റെ വിജയത്തിനായി 51 അംഗ കമ്മറ്റിക്ക് രൂപം നല്‍കി.രക്ഷാധികാരികളായി രണ്ടാം വാര്‍ഡ് അംഗം എം.കെ. ഫാത്തിമ, വി. സൂപ്പി, എന്‍. അബ്ദുല്‍ അസീസ്, ഐ.കെ. അബ്ദുല്‍ കരീം, കെ.കെ. അശോകന്‍, നസീര്‍ ആനേരി, വി.എം. മൊയ്തു, എ.കെ. ബാലന്‍, വി.ടി. ആലി, കെ.കെ. രവി, കുഞ്ഞബ്ദുള്ള ജൂബൈത്ത്, കാവില്‍ കുഞ്ഞമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. അഭിജിത്ത്, ജനറല്‍ കണ്‍വീനര്‍ റഫീഖ് ആനേരി, കോ .ഓഡിനേറ്റര്‍ ഇബ്രാഹിം കൂരിമണ്ണില്‍, ട്രഷറര്‍ ടി.കെ. ജമാല്‍, വൈസ് ചെയര്‍മാന്‍മാര്‍ ഇ.കെ. ബല്‍രാജ്, പി.കെ. നിസാര്‍, കെ.പി.ആര്‍. അഫീഫ്, എ.കെ. സന്തോഷ്, അജ്‌നാസ് കൊയപ്ര, ഇ.കെ. ഗിരീഷന്‍, എരവത്ത് മജീദ്, നെല്ലിയോട്ട് ബഷീര്‍, എം.എം. ജാഫര്‍, സത്യന്‍ വടക്കയില്‍, കാവില്‍ മജീദ് എന്നിവരെയും കണ്‍വീനര്‍മാരായി തോട്ടത്തില്‍ അബ്ദുസ്സലാം, എ.വി. യൂനുസ്, സി.എം. ഖാലിദ്, വി.എം. നൗഫല്‍, ബി. ജിതില്‍, ടി.പി. ബഷീര്‍, കാവില്‍ ജമാല്‍, കരീം മേമണ്ണില്‍, ബര്‍ജിസ് എസെഡ്, ഉബൈദ് കക്കടവില്‍, കെ.കെ. അരുണ്‍, എം.എം. നൗഷാദ്, ഇ.കെ. ബിജു, കാവില്‍ നസീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അംഗങ്ങളായി ടി.ടി. കുഞ്ഞിരാമന്‍, ജലീല്‍ കുടക്കടവത്ത്, സുനീഷ് നവറക്കോട്ട്, റഫീഖ് ചാലക്കര, അശോകന്‍ പുതിയോട്ടില്‍, സാജിദ് കൂരിമണ്ണില്‍, മജീദ് പുഞ്ചന്‍കണ്ടി, ടി.പി. സുബൈര്‍, ടി.പി. കുഞ്ഞബ്ദുല്ല, സി.കെ. മൊയ്തു, പ്രദീപന്‍ കക്കടവില്‍, സ്മിനേഷ് വാഴയില്‍, ഫാസില്‍ ആനേരി,മുത്തലിബ് കപ്പല്‍, നാസര്‍ തോട്ടത്തില്‍, വി.ടി. റഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
സത്യന്‍ വടക്കയില്‍, വി.എം. മൊയ്തു, ടി.ടി. കുഞ്ഞിരാമന്‍, കാവില്‍ ജമാല്‍, ടി.കെ. ജമാല്‍, എന്‍. ബഷീര്‍, ഷാഹിദ ജലീല്‍, ഇ.ജെ. മുഹമ്മദ് നിയാസ്, ടി.കെ. റിയാസ് എന്നിവര്‍ സംസാരിച്ചു. ഉബൈദ് വാഴയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇബ്രാഹിം കൂരിമണ്ണില്‍ നന്ദിയും പറഞ്ഞു
Post a Comment