കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തമുണ്ടായി. തീ പടര്‍ന്നത് ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍ നിന്നാണ്.
അഗ്‌നിശമനസേന സംഭവ സ്ഥലത്തെത്തി തീ അണച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷം വണ്ടി കടത്തിവിട്ടു.
Post a Comment