ചിറ്റാരിക്കാൽ : കാവുന്തല കെ സി വൈ എം. ശാഖയുടെ നേതൃത്വത്തിൽ റഷ്യ ഉക്രയിൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും , ഉക്രൈനിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കാവുന്തലയിൽ സമാധാന ദീപം തെളിയിച്ചു. തിരികൾ തെളിച്ച് കൈയിലേന്തി യുവജനങ്ങൾ സമാധാന പ്രതിജ്ഞ ചൊല്ലി. കാവുന്തല കെ സി വൈ എം. പ്രസിണ്ടന്റ് ജിൻസ് ജോസഫ് അദ്ധ്യക്ഷനായി . കെ സി വൈ എം തോമാപുരം മേഖല മുൻ പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ ബിജു വെട്ടിക്കാട്ട് , ആൽബർട്ട് എരിമറ്റത്തിൽ,
ജോഷിന ജോമോൻ, അനീറ്റ ബെന്നി, അക്ഷയ വാതല്ലൂർ എന്നിവർ നേതൃത്വം നൽകി.
Post a Comment