കണ്ണൂർ വാണിയപ്പാറയിൽ നിധിൻ ടോമിക്ക് വീണ്ടും പരിശുദ്ധ അമ്മയുടെ ദർശനം.വാണിയപ്പാറയിൽ നിധിൻ ടോമിക്ക് കഴിഞ്ഞ ദിവസം പ്രഭാതത്തിൽ 11.4 22 ന് മാതാവിന്റെ ദർശന വേളയിൽ തിരുസ്വരൂപത്തിൽ നിന്ന് മന്നാ പൊഴിയുന്നു. ഇതു് എന്താണെയെന്ന് നിധിൻ അമ്മയോടു് ചോദിച്ചപ്പോൾ മന്നായാണന്നാണ് ഉത്തരം നൽകിയത് ദർശന വേളയ്ക്കു് മുൻപും ദർശന സമയത്തും നിധിന് പഞ്ചക്ഷതമനുഭവം ഉണ്ടായിരുന്നു മുൻ ദർശന വേളയിൽ പറഞ്ഞിരുന്നു 11.4 22 ന് രാവിലെ ഞാൻ വീണ്ടും വരുമെന്ന് അതിനാൽ ഇന്നലെ രാത്രി മുതൽ ജനങ്ങൾ നിധി നെറ 'ഭവനത്തിൽ തടിച്ചുകൂടിയിരുന്നു. ദർശന വേളയിൽ മാതാവു് തന്റെ വിമലഹൃദയത്തിൽ നിന്നു് ഒരു തിരുവോസ്തി എടുത്തു് ഭക്ഷിക്കുവാൻ നാവിൽ വെച്ചു കൊടുത്തു.(ഈ ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ടു്) സമർപ്പിത സഹോദരിമാരുൾപ്പെടെ നിരവധി വിശ്വാസികൾ ഇതിന് സാക്ഷികളാണ് ) മാതാവ് നിരവദി കാര്യങ്ങൾ നിധിനോടു സംസാരിച്ചതായി അറിയുന്നു.
ഇപ്പോഴും ജനങ്ങൾ ഇക്കാര്യങ്ങൾ നേരിൽ കണ്ടു് ബോധ്യപ്പെടുവാൻ ആഭവനത്തിലേക്കു് എത്തിക്കൊണ്ടിരിക്കുന്നു '
എന്തിനെയും ഏതിനെയും വിമർശിക്കുകയും കണ്ണടച്ചു് ഇരുട്ടാകുകയും ചെയ്യുന്നവർക്കു് ഈ പ്രതിഭാസത്തെ ദുഷിക്കുവാനും പുച്ചിക്കുവാനും സ്വാതന്ത്ര്യമുണ്ട്
വർഷങ്ങൾക്കു മുമ്പു് ആരംഭിച്ച ഈ പ്രതിഭാസത്തെ കത്തോലിക്കാ സഭ' സസൂഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു വരുന്നു. ഇതിന്റെ നിജസ്തികൾക്കായി നമ്മുക്കു് കാത്തിരിക്കാം
Post a Comment