കല്‍പറ്റ: കാക്കവയലില്‍ കാറും ടാങ്കര്‍ ലോറിയില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുള്ള മകന്‍ ആരവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബാലുശ്ശേരിയില്‍ നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Post a Comment