കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലെ നരച്ച കെട്ടിടം ലോകമെങ്ങുമുള്ള അശരണർക്കു മുൻപിലെ പ്രകാശമാണ്. ഓരോ കോണിലും ലാളിത്യം നിറഞ്ഞുനിൽക്കുന്ന മദർ ഹൗസിനെയും ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെയും നയിക്കുന്നതു സിസ്റ്റർ മേരി ജോസഫ് എന്ന മലയാളിയാണ്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യത്തെ ഇന്ത്യക്കാരിയായ സുപ്പീരിയർ ജനറൽ. മദർ തെരേസയ്ക്കൊപ്പം പ്രവർത്തിച്ച പതിറ്റാണ്ടുകളുടെ അനുഭവമാണു തൃശൂർ മാള സ്വദേശിയായ സിസ്റ്റർ മേരി ജോസഫിന്റെ കരുത്ത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സൂപ്പീരിയർ ജനറലായി ഒരു മാസം മുൻപാണു സിസ്റ്റർ മേരി ജോസഫ് സ്ഥാനമേറ്റത്.
‘മദറിനെപ്പോലെ നിലത്തിരിക്കാൻ ആഗ്രഹം’ - വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യത്തെ ഇന്ത്യക്കാരിയായ സുപ്പീരിയർ ജനറൽ. മദർ തെരേസയ്ക്കൊപ്പം പ്രവർത്തിച്ച പതിറ്റാണ്ടുകളുടെ അനുഭവമാണു തൃശൂർ മാള സ്വദേശിയായ സിസ്റ്റർ മേരി ജോസഫിന്റെ കരുത്ത്
Malayoram News
0
Post a Comment