അപായക്കയങ്ങൾ ഏറെയുള്ള പ്രദേശമാണ് കുറ്റ്യാടിപ്പുഴയിലെ ചവറംമൂഴി, ജാനകിക്കാട് മേഖല. അപായം പതിയിരിക്കുന്ന കടന്തറപ്പുഴ ഒഴുകിയെത്തുന്ന ഭാഗമാണിത്. ഉരുളൻ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളിലൂടെ പുഴ ചിന്നിച്ചിതറി ഒഴുകുന്ന ഭംഗിയേറിയ സ്ഥലങ്ങളിവിടെയുണ്ട്.
ഇതുകാണാൻ നിരവധിപേർ എത്താറുണ്ട്. വെള്ളംകൂടിയ ഭാഗങ്ങളും കയങ്ങളും നിരവധിയുണ്ടെന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. മലവെള്ളപ്പാച്ചിലുണ്ടാകുന്ന സമയങ്ങളിലും പുഴ അപകടക്കെണിയൊരുക്കാറുണ്ട്.
Post a Comment