കുറ്റ്യാടി ടൗണിലെ എ.ടി.എം. കൗണ്ടറുകൾ കാര്യക്ഷമമാക്കണം


കുറ്റ്യാടി : ടൗണിലെ എം.ടി എം. കൗണ്ടറുകൾ കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. എം.ടി.എം. കൗണ്ടറുകളിൽ പ്രത്യേകിച്ച് ഒഴിവ് ദിനങ്ങളിൽ പണം ഇല്ലാതെ വരുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ടൗണിലെ എ.ടി.എം. കൗണ്ടറുകൾ കൈകാര്യം ചെയ്തു വരുന്ന വിവിധ ബാങ്ക് മാനേജർമാർക്ക് ഫോറം ഭാരവാഹികളായ ജമാൽ പാറക്കൽ, കെ. ദിനേശൻ, പി. പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ  നിവേദനം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് മാനേജർമാർ ഉറപ്പ് നൽകി.

Post a Comment

Previous Post Next Post