ഒമാനിലെ സലാലയില്‍ പ്രവാസി മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്‍തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.
വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിനു ശേഷം ഇവിടെ എത്തിയ ആളാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി.
ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നമസ്കാരവും നിര്‍ത്തിവെച്ചിരുന്നു.
Post a Comment