ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഇവ കൃത്യമായി പരിശോധിച്ച് വാങ്ങിക്കണം.
അക്ഷയ തൃതീയ (Akshaya Tritiya) അടുത്തെത്തി കഴിഞ്ഞു. പലരും സ്വർണം (Gold) വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മറ്റുചിലരാകട്ടെ കൈയിലുള്ള സ്വർണം പുതുക്കി പണിയാനുള്ള ഒരുക്കത്തിലും. ഇങ്ങനെ വരുമ്പോൾ തീർച്ചയായും നിങ്ങൾ ബിഐഎസ് ഹാൾമാർക്കിനെ (BIS Hallmark) കുറിച്ച് അറിഞ്ഞിരിക്കണം.
2021 ജൂൺ 16 മുതൽ ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കണം എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കയ്യിൽ പരമ്പരാഗതമായി സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന പലർക്കും തങ്ങളുടെ ആഭരണം ബിഐഎസ് ഹാൾമാർക്ക് ചെയ്തതല്ല എന്നുണ്ടെങ്കിൽ നിരവധി സംശയങ്ങൾ ഉണ്ടായേക്കാം.
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിങ്. 2021 ജൂലൈ 1 മുതൽ സ്വർണ്ണാഭരണങ്ങൾക്കുള്ള ഹാൾമാർക്കിംഗ് അടയാളങ്ങൾ സർക്കാർ പരിഷ്കരിച്ചിട്ടുണ്ട്.
അക്ഷയ തൃതീയ ദിനത്തിൽ മികച്ച രീതിയിൽ സ്വർണ വ്യാപാരം നടക്കും. അതിനാൽതന്നെ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഇവ കൃത്യമായി പരിശോധിച്ച് വാങ്ങിക്കണം. താഴ്ന്ന കാരറ്റിലുള്ള സ്വർണം വാങ്ങുന്നതിൽ നിന്നും ഉപയോക്താക്കളെ തടയാനും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് സർക്കാർ ഹാൾമാർക്ക് നിർബന്ധമാക്കുന്നത്. ഈ നിയമങ്ങൾ ജ്വല്ലറികൾക്ക് മാത്രം ബാധകമായുള്ളവയാണ്.
Post a Comment