ഉക്രൈയിൻ വിദ്യാർഥികൾക്കായി ആരോഗ്യ വകുപ്പ് ഇടപെടും

കുറ്റ്യാടി : ഉക്രൈയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ പഠനത്തിൽ, സംസ്ഥാന ആരോഗ്യ വകുപ്പ് ഇടപെടുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആരോഗ്യ വകുപ്പ് ഇടപെടുമെന്ന് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി സംഘടനക്ക് നൽകിയ മറുപടിയിൽ പറയുന്നത്.തുടർ നടപടികൾ സ്വീകരിക്കാൻ സംഘടന തീരുമാനിച്ചതായി ഭാരവാഹികളായ ജമാൽ പാറക്കൽ,ഒ.വി. ലത്തീഫ്, കെ. ഹരീന്ദ്രൻ, വി. നാണു, സി.സുബൈർ,ഷാഹിന ഗഫൂർ, വി.പി.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post