നാദാപുരം : ഹോട്ടൽജോലിക്കിടെ
കഞ്ചാവ് വിൽപ്പന നടത്തിയ മറുനാടൻതൊഴിലാളിയെ ആവോലത്തുനിന്ന് പോലീസ് പിടികൂടി. പശ്ചിമബംഗാൾ മിഡ്നാപുർ സ്വദേശി മിർ സിറാജുദ്ദീനെ(32)യാണ് നാദാപുരം എസ്.ഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പിടികൂടിയത്.ഡിവൈ.എസ്.പി. ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഫോണിൽ ബന്ധപ്പെട്ടാൽ
ഹോട്ടൽജീവനക്കാരനായ യുവാവ് ഹോട്ടൽജോലിക്കിടെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതായി
പോലീസിന് വിവരം ലഭിച്ചിരുന്നു.
ഹോട്ടിൽനിന്ന് പുറത്തേക്കിറങ്ങി സാധനങ്ങൾ കൈമാറുകയാണ് ചെയ്തിരുന്നത് .
കഞ്ചാവ് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും കൈമാറുകയുമാണ് ചെയ്യാറുള്ളതെന്ന് പോലീസ് പറഞ്ഞു. വള്ളിൽ സദാനന്ദൻ, കെ. ലതീഷ്, അനിൽകുമാർ, സബീഷ് എന്നിവരുടെ നേതൃത്തിലുള്ള,
ഡിവൈ.എസ്.പി.യുടെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment