മരുതോങ്കര: മരുതോങ്കര ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട ജലഗുണനിലവാര പരിശോധന പരിശീലനം പൂർത്തിയാക്കി. കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി ഡിവിഷണൽ മാനേജർ ശ്രീ. വിനോദ് കുമാർ ആണ് പരിശീലനം നൽകിയത്. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ , സാമൂഹ്യ പ്രവർത്തകർ , സ്റ്റാർസ് പ്രതിനിധികൾ മുതലായവർ പങ്കെടുത്തു. ആറ് ഘട്ടങ്ങളിലായി 300 പേർക്ക് പരിശീലനം നൽകുകയും തിരഞ്ഞെടുക്കപ്പെട്ട വാട്ടർ വാളന്റിയേഴ്സ് മുഖേന ഗ്രാമ പഞ്ചായത്തിലെ എല്ലാ മേഖലകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുകയും ആണ് പരിപാടിയുടെ ലക്ഷ്യം.
മരുതോങ്കര ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ഒന്നാം ഘട്ട ജലഗുണനിലവാര പരിശോധന പരിശീലനം പൂർത്തിയാക്കി
Malayoram News
0
Post a Comment