കേരള റബ്ബർ ടാപ്പേഴ്സ് യൂണിയൻ (KRTU) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (08.05.2022) ന് ഞായറാഴ്ച പരപ്പ വ്യാപാരഭവനിൽ വച്ച് വൈകിട്ട് 3 മണിക്ക് ബളാൽ, കോടോം - ബേളൂർ, കിനാനൂർ, കരിന്തളം പഞ്ചായത്തുകളിലെ ടാപ്പിംഗ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നു.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുന്ന യോഗത്തിൽ മൂന്നു പഞ്ചായത്തുകളിലും കമ്മിറ്റി രൂപീകരണവും നടക്കും.
KRTU ജില്ലാ പ്രസിഡന്റ് റജി കെ വി കമ്മാടം, സെക്രട്ടറി സനീഷ് ടി ജി കൂടാതെ ജില്ലാ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ സംബന്ധിക്കുന്നു.
മലയോര മേഖലയിലെ എല്ലാ ടാപ്പിംഗ് തൊഴിലാളികളും സ്ത്രീ - പുരുഷ ഭേദമെന്ന്യേ പങ്കെടുക്കണമെന്ന് സംഘടകർ അറിയിക്കുന്നു.
Post a Comment