ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് ഒരാണ്ട് : നിക്ഷേപകർ പ്രതിഷേധ സംഗമം നടത്തി


കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് ഒരു വർഷം പൂർത്തിയായ ഇന്ന് കുറ്റ്യാടിയിൽ നിക്ഷേപകർ പ്രതിഷേധ സംഗമം നടത്തി. കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം എൻ സി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി കൺവീനർ ജിറാഷ് പി അധ്യക്ഷനായി.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സംഗമം വഞ്ചന കാട്ടിയ മുതലാളിമാർക്കുള്ള താക്കീതായി മാറി. റഷീദ് എ എം, രവീന്ദ്രൻ മാസ്റ്റർ, സുബൈർ പി കുറ്റ്യാടി, ഈ എ റഹ്മാൻ കരണ്ടോട്, സലാം മാപ്പിളാണ്ടി  എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി,കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള  ഗോൾഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി മുതലാളികൾ കടന്നുകളഞ്ഞത്. നിരവധി പാവപ്പെട്ടവരുടെ പണവും സ്വർണവും കൊണ്ടാണ് ഇതിന്റെ പാർട്ണർമാർ ഒളിവിൽ പോയത്. പാർട്ണർമാർ പിന്നീട്  അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയെങ്കിലും നിക്ഷേപകർക്ക് ഇതുവരെ അവരുടെ സമ്പാദ്യം തിരിച്ചു കിട്ടിയിട്ടില്ല. ഇതിന്റെ ഭാഗമായി നടന്നുവരുന്ന പ്രക്ഷോഭം ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. പാവപ്പെട്ടവരുടെ നിക്ഷേപം തിരിച്ചു കിട്ടാതെ ഒരു രീതിയിലും പിന്നോട്ട് പോകില്ലെന്ന് ഉണ്ടാവില്ല പ്രാസംഗികർ പറഞ്ഞു.വരും  ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന്  ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post