ഓണഘോഷ പാക്കേജുമായി കെ എസ് ആര്‍ ടി സി📮🌸
കണ്ണൂരിൽ നിന്നും ഒരു ഒന്നൊന്നര കിടിലൻ ട്രിപ്പ് 🔥
നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര 🌼🛳️
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ലയിലെ കെ എസ് ആര്‍ ടി സി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രക്ക് അവസരമൊരുക്കും. സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സില്‍ സപ്റ്റംബര്‍ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് അഞ്ചിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്. വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഏര്‍പ്പെടുത്തും.
വാഗമണ്‍-കുമരകം 🌻🛣️
സപ്റ്റംബര്‍ മൂന്നിന് രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് സെപ്തംബര്‍ ആറിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്. ഓഫ് റോഡ് ജീപ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയര്‍, ഹൗസ് ബോട്ട്, മറൈന്‍ ഡ്രൈവ്, ഭക്ഷണം, താമസം ഉള്‍പ്പെടെ 3900 രൂപയാണ് ചാര്‍ജ്. തിരുവോണ നാളില്‍ വൈകിട്ട് ഈ ട്രിപ്പ് ഉണ്ടാകും.
മൂന്നാര്‍ 🚦📮
സെപ്തംബര്‍ നാലിന് രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് സെപ്തംബര്‍ ഏഴിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്. ക്യാരവനിലാണ് താമസം. എക്കോപോയിന്റ്,ടോപ് സ്റ്റേഷന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പ്ലവര്‍ ഗാര്‍ഡന്‍, ഷൂട്ടിംഗ് പോയിന്റ്, കുണ്ടള തടാകം, മാട്ടുപ്പെട്ടി ഡാം, ഇരവികുളം നാഷ്ണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മറയൂര്‍ ചന്ദനതോട്ടം, ലോറ്റ്ഡാം വെള്ളച്ചാട്ടം, മുനിയറ എന്നിവ പാക്കേജില്‍ ഉള്‍പ്പെടും.
ഫോണ്‍ : 9496131288, 8089463675
Post a Comment