വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു 🔰⭕️
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി താഴെ പറയുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു:-
1. ജയില്‍ മോചിതര്‍ (റിമാന്‍ഡ് തടവുകാര്‍ ഒഴികെ), പ്രൊബേഷണര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000/രൂപ സ്വയം തൊഴില്‍ ധനസഹായം.
2. അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തികളുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000/ രൂപ സ്വയം തൊഴില്‍ ധനസഹായം.
3. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000/ രൂപ സ്വയം തൊഴില്‍ ധനസഹായം.
4. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്ക് പറ്റിയവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം.
5. രണ്ട് വര്‍ഷമോ അതിലധികമോ കാലം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000/ രൂപ. വിവാഹം നടന്ന് 6 മാസത്തിന് ശേഷവും 1 വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
6. തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം.
7. ജീവപര്യന്തത്തിനോ, വധശിക്ഷക്കോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ക്ക് (സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്) പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി 1 ലക്ഷം രൂപ ധനസഹായം.
suneethi.sjd.kerala.gov.in
എന്ന വെബ് സൈറ്റിലെ ''ഒറ്റത്തവണ രജിസ്‌ട്രേഷന്‍'' മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഫോണ്‍ : 04862-220126.
▪️അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബര്‍ 30❗️
Post a Comment