നടത്തിപ്പുകാരിയും കാമുകനും അറസ്റ്റിൽ. മലപ്പുറം തിരൂർ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടിൽ ചിപ്പി (28), ഇവരുടെ കാമുകൻ ചോറ്റാനിക്കര അയ്യൻകുഴി ശ്രീശൈലം വീട്ടിൽ അരുൺകുമാർ (33) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലിസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂൻസ് ലാൻഡ് ലേഡീസ് ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയെ ഇക്കഴിഞ്ഞ ഒന്നിന് പുലർച്ചെ 3.30ന് ഹോസ്റ്റൽ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുൺകുമാർ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ തള്ളിയിട്ട യുവതി ബാത്ത് റൂമിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവം പുറത്ത് പറഞ്ഞാൽ ഗുണ്ടകളെ ഉപയോഗിച്ച് വക വരുത്തുമെന്നും ഹോസ്റ്റൽ നടത്തിപ്പുകാരി ഭീഷണിപ്പെടുത്തി. വഴങ്ങില്ല എന്നു മനസ്സിലാക്കിയതോടെ യുവതി 82000 രൂപ ഹോസ്റ്റലിൽ നിന്നും മോഷ്ടിച്ചു എന്ന് കാണിച്ച് ചിപ്പി ഹിൽപാലസ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ വിവരങ്ങൾ പുറത്തറിയുന്നത്.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിപ്പിയെയും അരുൺകുമാറിനെയും
പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എം. പ്രദീപ്, വി.ആർ രേഷ്മ, എ.എസ്.ഐ പ്രിയ, സീനിയർ സി.പി.ഒ പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment